കണ്ണൂർ : (www.thalasserynews.in)രാമന്തളിയില്‍ ഏഴംഗ ചീട്ടുകളിസംഘം പൊലീസ് പിടിയില്‍. കൊവ്വപ്പുറം കാരപ്പാത്ത് വീട്ടില്‍ കെ.രഞ്ജിത്ത്(41), പുന്നക്കടവിവലെ നടുവിലെ പുരയില്‍ എന്‍.പി.ശ്രീധരന്‍(58), കൊവ്വപ്പുറത്തെ പണ്ടാരവളപ്പില്‍ പി.വി.അജീഷ്(40), കായത്ത് വളപ്പില്‍ കെ.വി.ഷിജു(40), കുന്നരു കാരന്താട്ടെ കിഴക്കേവീട്ടില്‍ കെ.വി.സുധീഷ്(40), രാമന്തളി പള്ളിപ്രത്ത് വീട്ടില്‍ പി.സുനീഷ്(29), രാമന്തളി ടോപ്പ് റോഡ് ചര്‍ച്ചിന് സമീപത്തെ പന്നിപ്പറമ്പില്‍ വീട്ടില്‍ പി.കെ.ഷിബു(30) എന്നിവരെയാണ് പിടികൂടിയത്.

ഇന്നലെ രാത്രി 7.50 ന് രാമന്തളി താവുരിയാട് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് പയ്യന്നൂര്‍ എസ്.ഐ പി.യദുകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ മുകേഷ് കല്ലേന്‍, സി.പി.ഒ ഷാജി എന്നിവര്‍ ചേര്‍ന്ന് ഇവരെ പിടികൂടിയത്. 6900 രൂപയും പോലീസ് പിടിച്ചെടുത്തു.
Police arrest seven-member gang for playing cards with money in Kannur